മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ആ​രോ​ഗ്യ​മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി താരങ്ങള്‍ . കോ​വി​ഡ് ബാ​ധി​ച്ച സി​നി​മ, ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളി​ല്‍ ചി​ല​ര്‍ കാ​ര്യ​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി​യി​രി​ക്കു​ന്ന​താ​യി മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി അ​സ്‌​ലം ഷെ​യ്ഖ്.

ഗു​രു​ത​ര​മാ​യ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്നി​ട്ടും ചി​ല ബോ​ളി​വു​ഡ്, ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ മും​ബൈ​യി​ല്‍ ആ​ശു​പ​ത്രി കി​ട​ക്ക​ക​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ശു​പ​ത്രി കി​ട​ക്ക​ള്‍ ഗു​രു​ത​ര​മാ​യ രോ​ഗ​ബാ​ധി​ത​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കു​മ്ബോ​ഴാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.