കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്ക്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് മമതയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

24 മണിക്കൂര്‍ നേരത്തേയ്ക്കാണ് വിലക്ക്. ഇന്ന് രാത്രി എട്ട് മണി മുതല്‍ നാളെ രാത്രി എട്ട് മണി വരെ മമതയ്ക്ക് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.

പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിനാണ് മമതയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ മമതാ ബാനര്‍ജി നാളെ പ്രതിഷേധ ധര്‍ണയിരിക്കുമെന്ന് തൃണമൂല്‍ അധികൃതര്‍ വ്യക്തമാക്കി.