ല​ണ്ട​ന്‍: മൈ​താ​ന​ത്തേ​ക്ക് മ​ത്സ​രം കാ​ണാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് വാ​ക്സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് ഇം​ഗ്ല​ണ്ട് ആ​ന്‍​ഡ് വെ​യി​ല്‍​സ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡ്. ജൂ​ണ്‍ 21ന് ​ഇം​ഗ്ല​ണ്ടി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നി​രി​ക്കെ​യാ​ണ് ആ​വ​ശ്യം. നി​ല​വി​ല്‍ ഇം​ഗ്ല​ണ്ടി​ല്‍ മ​ത്സ​ര​ങ്ങ​ളെ​ല്ലാം അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

മേ​യ് 17 മു​ത​ല്‍ 25 ശ​ത​മാ​നം കാ​ണി​ക​ളെ അ​നു​വ​ദി​ക്കു​വാ​നാ​ണ് തീ​രു​മാ​നം. പി​ന്നീ​ട് അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോ​ടെ എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും നീ​ക്കം ചെ​യ്യു​മെ​ങ്കി​ലും സാ​മൂ​ഹി​ക അ​ക​ലം നി​ല​നി​ല്‍​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ കാ​ര്‍​ഡോ അ​ല്ലെ​ങ്കി​ല്‍ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റോ കാ​ണി​ച്ചാ​ല്‍ മാ​ത്രം സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം ന​ല്‍​കു​ന്ന​താ​ണ് ഏ​വ​രു​ടെ​യും സു​ര​ക്ഷ​യ്ക്ക് ഏ​റ്റ​വും ഉ​ത്ത​മെ​ന്നാ​ണ് ബോ​ര്‍​ഡ് പ​റ​യു​ന്ന​ത്.

പ്രീ​മി​യ​ര്‍ ലീ​ഗ്, ദി ​ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍, ലോ​ണ്‍ ടെ​ന്നീ​സ് അ​സോ​സ്സി​യേ​ഷ​ന്‍, വിം​ബി​ള്‍​ഡ​ണ്‍, റ​ഗ്ബി ഫു​ട്ബോ​ള്‍ യൂ​ണി​യ​ന്‍, ഇം​ഗ്ലീ​ഷ് ഫു​ട്ബോ​ള്‍ ലീ​ഗ് തു​ട​ങ്ങി മ​റ്റു പ​ല സ്പോ​ര്‍​ട്സ് അ​സോ​സി​യേ​ഷ​നു​ക​ളും ഈ ​ആ​വ​ശ്യ​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്.