ന്യൂഡല്‍ഹി : സി ബി എസ് ഇ 10 ,12 പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്തിയേക്കും .കോവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വ്യാപക ആരോപണം ഉയര്‍ന്നിരുന്നു .നേരത്തെ സി ബി എസ് ഇ പരീക്ഷകള്‍ മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് ഓഫ്‌ലൈനായി നടത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

മെയ് 4 മുതലാണ് ഓഫ്‌ലൈനായി പരീക്ഷ നടത്താന്‍ സി ബി എസ് ഇ തീരുമാനിച്ചിരുന്നത് .എന്നാല്‍ എല്ലാ സി ബി എസ് ഇ പരീക്ഷകളും മാറ്റി വെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപെട്ടു .പരീക്ഷ നടത്താനുള്ള തീരുമാനം പുനരാലോചിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു .