ഖത്തറില്‍ ഇന്നും ആയിരത്തിനടുത്ത് പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. പുതുതായി 961 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ രണ്ട് പേരാണ് വൈറസ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ഖത്തറില്‍ ആകെ കൊവിഡ് മരണം 333 ആയി.

പുതുതായി കൊവിഡ് സ്ഥിരീകരിച്ചതില്‍ 796 പേര്‍ സമ്ബര്‍ക്ക രോഗികളാണ്. 165 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്. അതേസമയം, രാജ്യത്ത് ഇന്ന് പുതുതായി 549 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തി 169,635 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 20,057 പേരാണ്. 1,702 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40 പേരെ കൂടി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ഇതോടെ തീവ്രപരിചരണത്തില്‍ കഴിയുന്നവരുടെ ആകെ എണ്ണം 461 ആയി.