നോയിഡയിലെ ചേരിയില്‍ വന്‍ തീപിടുത്തം. സെക്ടര്‍ 63 ലാണ് തീപിടുത്തം ഉണ്ടായത്. 150 ഓളം കുടിലുകള്‍ കത്തി നശിച്ചു. അഗ്നിശമന സേനയും പോലീസും ഏറെ പണിപ്പെട്ടാണ് തീ അണച്ചത്.

മൂന്ന് വയസുകാരായ രണ്ട് കുട്ടികളും തീപിടുത്തത്തില്‍ മരിച്ചു. നോയിഡ സെക്ടര്‍ 63 യില്‍ ബഹലോല്‍പൂര്‍ വില്ലേജിലെ ചേരിയിലാണ് ഉച്ചയോടെ തീപിടുത്തം ഉണ്ടായത്. പതിനേഴോളം ഫയര്‍ എന്‍ജിന്‍ യൂണിറ്റുകള്‍ സംഭവസ്ഥലത്തേക്ക് അയച്ചിരുന്നു. രണ്ട് മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.