ഗാര്‍ലന്റ് (ഡാലസ്)∙ ഡാലസ് കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി എച്ച്ഇബി ഫാര്‍മസിയുമായി സഹകരിച്ചു . ഏപ്രില്‍ 10 ശനിയാഴ്ച രാവിലെ 8 മുതല്‍ 1 വരെ കേരള അസോസിയേഷന്‍ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച കോവിഡ് വാക്‌സീന്‍ ക്ലിനിക് വിജയകരമായി .

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ സിംഗിള്‍ ഡോസ് വാക്‌സീനാണ് മുൻകൂട്ടി റജിസ്റ്റർ ചെയ്ത 18 വയസ്സിനു മുകളിലുള്ളവർക്ക് .ആദ്യം വരുന്നവരുടെ ക്രമമനുസരിച്ചു വിതരണം. ചെയ്തതെന്ന് അസോസിയേഷന്‍ ഭാരവാഹികളായ ദാനിയേല്‍ കുന്നേല്‍, പ്രദീപ് നാഗനൂലില്‍ എന്നിവര്‍ പറഞ്ഞു.ഐ.വര്‍ഗീസ് കോവിഡ് വാക്‌സീൻ ക്ലിനിക് കോർഡിനേറ്ററായി പ്രവർത്തിച്ചു .

ജോർജ് ജോസഫ് വിലങ്ങോലിൽ ടോമി നെല്ലുവേലിൽ ,ഷിജു അബ്രഹാം ,അനസ്വർ മാംമ്പിള്ളി , ദീപക് നായർ, ഹരിദാസ് തങ്കപ്പൻ, ദീപ സണ്ണി , പി.ടി. സെബാസ്റ്യൻ ,കെ.എച്ച്. ഹരിദാസ് ,രാജൻ ഐസക്,ബോബൻ കൊടുവത്തു തുടങ്ങിയവർ വോളണ്ടിയർമാരായി പ്രവർത്തിച്ചു . കേരളം അസോസിയേഷനു പാൻഡമിക്കിനിടയിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഇങ്ങനെയൊരു വാക്‌സീൻ ക്ലിനിക് സംഘടിപ്പിക്കുവാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും തുടർന്നുള്ള അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ സഹകരണവും അഭ്യർഥിക്കുന്നതായും അസോസിയേഷൻ സെക്രട്ടറി പ്രദീപ് നാഗനൂലിൽ പറഞ്ഞു.