കരാര്‍ അവസാനിക്കാനിരിക്കെ മാഞ്ചസ്റ്റര്‍ സിറ്റി വിടുന്ന അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ കുന്‍ അഗ്വേറോയ്ക്ക് ഇഷ്ടമുള്ള ക്ലബില്‍ പോകാമെന്ന് സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള. സിറ്റിയുടെ വൈകാരികളായ ക്ലബുകളില്‍ അഗ്വേറോ കളിച്ചാലും പ്രശ്നമില്ലെന്ന് ഗാര്‍ഡിയോള പറഞ്ഞു. ‘തന്റെ ഇഷ്ടമല്ല പ്രധാനം, അഗ്വേറോയുടെ ഇഷ്ടമാണ്. അദ്ദേഹത്തിന് എന്താണ് നല്ലത് എന്നതാണ് പ്രധാനം’ ഗാര്‍ഡിയോള പറഞ്ഞു.

അഗ്വേറോ ചെല്‍സിയില്‍ സൈന്‍ ചെയ്യുമെന്നുള്ള അഭ്യുഹത്തോട് പ്രതികരിക്കുകയായിരുന്നു ഗാര്‍ഡിയോള. സിറ്റിയിലുള്ള മുഴുവന്‍ താരങ്ങലും അഗ്വേറോയുടെ നല്ലതാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ ആശംസകളും താരത്തിനുണ്ടെന്ന് പെപ് പറഞ്ഞു. സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ ആണ് അഗ്വേറോ. ഇറ്റലിയില്‍ നിന്നും സ്പെയിനില്‍ നിന്നും അഗ്വേറോയ്ക്ക് വലിയ ഓഫറുകളാണ് വരുന്നത്.