തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് മഞ്ജു വാരിയർ സണ്ണി വെയ്ൻ എന്നിവർ കേന്ദ്രകഥാപാത്രമായ ചിത്രം ‘ചതുർമുഖം’. മലയാളത്തിലെ ആദ്യ ടെക്നോ- ഹൊറർ ചിത്രമെന്ന വിശേഷണത്തോടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ചതുർ മുഖം ഈ കാലഘട്ടത്തിന്റെ പരിണാമമായി കാണാം. മൊബൈൽ ഫോൺ എന്ന ചതുരത്തിന്റെ അതിനുള്ളിലെ അനന്തമായ സാധ്യതകളെ, ഊർജ നിക്ഷേപത്തെ, അതിലൂടെ നിർമ്മിക്കപ്പെടുന്ന നെറ്റ്‌വർക്ക് സൃഷ്ടിക്കുന്ന നിഗൂഢതകളെയും ചതുർമുഖത്തിൽ നിങ്ങൾക്ക് കാണാനാകും.

ശക്തമായ ഒരു താരനിരയും അണിയറപ്രവർത്തകരും ഒപ്പം മികച്ചു നിൽക്കുന്ന കഥാസന്ദർഭവും ചതുർമുഖത്തിലുണ്ട്. തേജസ്വനിയായി മഞ്ജു വാരിയർ തന്റെ കഥാപാത്രം മികച്ചതാക്കി. സണ്ണി വെയ്‌നും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. അലൻസിയറും ശ്രീകാന്ത് മുരളിയും തങ്ങളുടെ സ്വതസിദ്ധമായ പ്രകടനം കൊണ്ട് വേറിട്ട് നിൽക്കുന്നു. നിരഞ്ജന അനൂപ്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രചോദ്, ശ്യാമപ്രസാദ്, റേണി ഡേവിഡ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.