ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് പദ്ധതിയിലൂടെ അന്യഗ്രഹ ജീവികൾക്ക് ഭൂമിയെ എളുപ്പത്തിൽ തിരിച്ചറിയാനാകുമെന്ന് മുന്നറിയിപ്പ്. 40,000 ചെറു സാറ്റലൈറ്റുകൾ ഉപയോഗിച്ചുള്ള പദ്ധതിയാണിത്. ഭൂമിയിൽ എല്ലായിടത്തും അതിവേഗം ഇന്റർനെറ്റ് എത്തിക്കുക എന്നതാണ് ഇലോൺ മസ്ക് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജോർജിയയിലെ ടുബോലേസി സർവകലാശാലയിലെ ആസ്ട്രോഫിസിക്സ് പ്രൊഫസർ നാസ ഒസ്മാനോവാണ് ഇതുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തിയത്.

ഭൂമിയെ ചുറ്റുന്ന 40,000 സാറ്റലൈറ്റുകളിൽ 100 എണ്ണം എങ്കിലും രാത്രിയിലെ നക്ഷത്രങ്ങളുടെ ആകാശക്കാഴ്ചയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതാണെന്ന ആശങ്ക ഉയരുന്നതിനു പിന്നാലെയാണ് അന്യഗ്രഹജീവികൾക്ക് ഭൂമിയുടെ സാന്നിധ്യം പ്രത്യേകമായി തിരിച്ചറിയുന്നതിന് സ്റ്റാർലിങ്ക് സാറ്റലൈറ്റുകൾ വഴിയൊരുക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

മനുഷ്യർ ഉപയോഗിക്കുന്ന ഇന്റർഫെറോമീറ്ററുകൾ വിദൂര നക്ഷത്ര സമൂഹങ്ങളിൽ നിന്നുള്ള തരംഗങ്ങളെ തിരിച്ചറിയുന്നതിൽ സഹായിക്കാറുണ്ട്. ഭൂമിയിലെ ഈ വികസിത ഇന്റർഫെറോമീറ്ററുകൾ വഴി മറ്റ് ഗ്രഹങ്ങളിൽ നിന്നുള്ളവർക്ക് ഈ പ്രവർത്തനം തിരിച്ചറിയാൻ കഴിയുമെന്നാണ് പഠന റിപ്പോർട്ട്.

ഏതെങ്കിലും വസ്തുതകൾ ഉപയോഗിച്ച് സാറ്റലൈറ്റുകൾ മൂടാനുള്ള യാതൊരു പദ്ധതിയും നിലവിലില്ല. മാത്രമല്ല അങ്ങനെ എന്തെങ്കിലും ചെയ്താൽ സൂര്യനെ മറക്കാനും സാധ്യതയുണ്ട്. കൂടാതെ ഗ്രാഫൈൻ പാളികൾ കൊണ്ട് സ്റ്റാർലിങ്ക് സാറ്റലൈറ്റുകളെ മറയ്ക്കാൻ ശ്രമിച്ചാൽ ഇത് പൂർത്തിയാവാൻ നൂറ്റാണ്ടുകൾ വേണ്ടി വരും. അതുകൊണ്ടു തന്നെ ഇത്തരം മറയ്ക്കലുകൾ നിലവിൽ പ്രായോഗികമല്ല. അന്തരീക്ഷത്തെ പുതപ്പിക്കാനും വേണ്ടത്ര ഗ്രാഫൈൻ ഉണ്ടോയെന്ന ചോദ്യവും ഉയർന്നു വരുന്നുണ്ട്.

അതുകൊണ്ട് തന്നെ സ്റ്റാർലിങ്ക് സാറ്റലൈറ്റുകൾ നിലവിൽ വന്നാൽ അന്യഗ്രഹ ജീവികൾക്ക് തീർച്ചയായും ഭൂമിയെ കണ്ടെത്താനാകുമെന്ന് പ്രൊഫസർ സാസ ഓസ്മനോവ് മുന്നറിപ്പ് നൽകി.