പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ്​ വാക്​സിന്‍റെ രണ്ടാം ഡോസ്​ സ്വീകരിച്ചു. ഡല്‍ഹി എയിംസിലെത്തിയാണ്​ അദ്ദേഹം വാക്​സിന്‍ സ്വീകരിച്ചത്​. പ്രധാനമന്ത്രി തന്നെയാണ്​ വാക്​സിന്‍ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്​.

കോവിഡ്​ തടയാനുള്ള മാര്‍ഗങ്ങളിലൊന്നാണ്​ വാക്​സിനേഷന്‍. നിങ്ങള്‍ക്ക്​ അര്‍ഹതയുണ്ടെങ്കില്‍ വാക്​സിന്‍ ലഭിക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. വാക്​സിന്‍ ലഭിക്കാനായി രജിസ്​ട്രേഷന്‍ നടത്തുന്നതിനുള്ള വെബ്​സൈറ്റിന്‍റെ ലിങ്കും മോദി പങ്കുവെച്ചിട്ടുണ്ട്​.