കൊ​ച്ചി: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​നു​ള്ള കാ​ര​ണ​മ​റി​യി​ക്കാ​ന്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് നി​ര്‍​ദേ​ശം. ഇ​ക്കാ​ര്യം രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

അ​തേ​സ​മ​യം, രാ​ജ്യ​സ​ഭാ അം​ഗ​ങ്ങ​ളു​ടെ വി​ര​മി​ക്ക​ലി​ന് മു​ന്‍​പ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​റ​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഉ​റ​പ്പു​ന​ല്‍​കി. തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​യ​തി​നെ​തി​രാ​യ ഹ​ര്‍​ജി​ക​ള്‍ വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും.

കേ​ര​ള​ത്തി​ല്‍​നി​ന്നു കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കു​ന്ന രാ​ജ്യ​സ​ഭ​യി​ലെ മൂ​ന്ന് ഒ​ഴി​വു​ക​ളി​ലേ​ക്ക് ഏ​പ്രി​ല്‍ 12ന് ​പ്ര​ഖ്യാ​പി​ച്ചി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ക​മ്മീ​ഷ​ന്‍ നേ​ര​ത്തേ മ​ര​വി​പ്പി​ച്ചി​രു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യ ശേ​ഷം അ​തേ നി​യ​മ​സ​ഭ​യി​ല്‍​നി​ന്നു രാ​ജ്യ​സ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തു​ന്ന​ത് ഉ​ചി​ത​വും ച​ട്ട​പ്ര​കാ​ര​വും ആ​കി​ല്ലെ​ന്ന നി​യ​മോ​പ​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണു തു​ട​ങ്ങി​വ​ച്ച ന​ട​പ​ടി​ക​ള്‍ മ​ര​വി​പ്പി​ച്ച​ത്.

ഇ​നി മേ​യ് ര​ണ്ടി​ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം പു​റ​ത്തു​വ​ന്ന ശേ​ഷ​മേ രാ​ജ്യ​സ​ഭ​യി​ലെ ഒ​ഴി​വു​ക​ള്‍ നി​ക​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ക​യു​ള്ളൂ