സുകുമാരൻ നായർക്കെതിരെ നിലപാട് കടുപ്പിച്ച് മന്ത്രി എ. കെ ബാലൻ. രാഷ്ട്രീയം പരസ്യമായി പറയാനുള്ള ആർജവം സുകുമാരൻ നായർ കാണിക്കണമെന്ന് എ. കെ ബാലൻ പറഞ്ഞു. രാഷ്ട്രീയം പറയുന്നതിൽ എതിർപ്പില്ല. രാഷ്ട്രീയമായി നേരിടാൻ പറ്റാത്തതുകൊണ്ടാണ് ദൈവത്തിന്റെ പേരു പറയുന്നത്. ഭരണഘടനാ വിരുദ്ധമായി പറഞ്ഞതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതെന്നും എ. കെ ബാലൻ കോഴിക്കോട് പറഞ്ഞു.

ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്ന സുകുമാരൻ നായരുടെ പ്രസ്താവനയാണ് രാഷ്ട്രീയത്തിൽ കത്തിപ്പടരുന്നത്. ജി. സുകുമാരൻ നായരുടെ രാഷ്ട്രീയ താത്പര്യം തുറന്നു കാണിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. സുകുമാരൻ നായരുടെ പ്രസ്താവന നായർ സമൂഹം പോലും അംഗീകരിക്കില്ലെന്നും വിജയരാഘവൻ വിമർശിച്ചിരുന്നു. ജി. സുകുമാരൻ നായർ കോൺഗ്രസുകാരനാണെന്നായിരുന്നു മന്ത്രി എം. എം മണിയുടെ പ്രതികരണം.