മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മഞ്ചേശ്വരത്ത് എൽഡിഎഫ്-ബിജെപി രഹസ്യധാരണയുണ്ടായെന്ന് സംശയിക്കുന്നു. മഞ്ചേശ്വരത്ത് എൽഡിഎഫ് വോട്ട് ബിജെപിക്ക് മറിച്ചിട്ടുണ്ടെങ്കിൽ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് താൻ പറഞ്ഞതിൽ മാറ്റമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പാലക്കാട് ചില മുതിർന്ന കോൺഗ്രസ് നേതാക്കന്മാരുടെ വോട്ട് തനിക്ക് ലഭിച്ചെന്ന ഇ. ശ്രീധരന്റെ വാദത്തോടും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. അത്രത്തോളം പറഞ്ഞ സ്ഥിതിക്ക് ആ മുതിർന്ന നേതാക്കന്മാരുടെ പേരുകൂടി ഇ. ശ്രീധരന് പറയാമായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.