കൊവിഡ്-19 രോഗവ്യാപനത്തെ തുടർന്നുള്ള ആശങ്കയെ തുടർന്ന് ടോക്യോ ഒളിമ്പിക്സിൽ നിന്ന് പിന്മാറി ഉത്തര കൊറിയ. രാജ്യത്തെ കായിക മന്ത്രാലയം ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ശീതയുദ്ധത്തെ തുടർന്ന് 1988 ലെ സോൾ ഒളിമ്പിക്സിൽ നിന്ന് പിന്മാറിയ ശേഷം ഇതാദ്യമായാണ് ഉത്തര കൊറിയ ഒരു ഒളിമ്പിക്സിൽ പങ്കെടുക്കാതെയിരിക്കുന്നത്.

മാർച്ച് 25 ന് ഉത്തര കൊറിയൻ കായിക മന്ത്രി കിം ഗുക്കും ഒളിമ്പിക് കമ്മിറ്റിയും തമ്മിൽ നടത്തിയ യോഗത്തിലാണ് ടോക്യോ ഒളിമ്പിക്സിൽ നിന്ന് പിന്മാറാനുള്ള തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ട്. കായിക താരങ്ങളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നാണ് ഉത്തര കൊറിയ കായിക മന്ത്രാലയത്തിന്റെ വിശദീകരണം.