തമിഴ് താരം വിക്രം വോട്ട് രേഖപ്പെടുത്താനായി എത്തി. നടന്നാണ് വീടിനടുത്തുള്ള പോളിംഗ് ബൂത്തിലേക്ക് താരം എത്തിയത്.

രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ചാണ് താരങ്ങൾ ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്നാണ് വിലയിരുത്തൽ.

മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. എൽദാംസ് റോഡിലെ കോർപ്പറേഷൻ സ്‌കൂളിലാണ് കമൽ ഹാസൻ വോട്ട് രേഖപ്പെടുത്തിയത്. നടിമാരായ ശ്രുതി ഹാസനും, അക്ഷര ഹാസനും വോട്ട് രേഖപ്പെടുത്തി. രജനികാന്തും, അജിത്തും, ശാലിനിയും വോട്ട് രേഖപ്പെടുത്തി. തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിലെ സ്റ്റെല്ലാ മേരീസ് കോളജിലാണ് രജനികാന്തിന്റെ വോട്ട്. തിരുവാൺമിയൂർ സ്‌കൂളിലാണ് അജിത്തും ശാലിനിയും വോട്ട് രേഖപ്പെടുത്തിയത്.