ഇടുക്കി നെടുങ്കണ്ടത്ത് വോട്ട് ചെയ്യാനെത്തിയ ആളുടെ വോട്ട് പോസ്റ്റൽ ബാലറ്റായി രേഖപ്പെടുത്തിയതായി പരാതി. തൂക്കുപാലം കുന്നേൽ അനിൽകുമാറിനാണ് വോട്ട് നിഷേധിക്കപ്പെട്ടത്. കല്ലാർ ഗവൺമെൻറ് എൽപി സ്കൂൾ എൺപത്തിയൊന്നാം ബൂത്തിലെ 542 നമ്പർ വോട്ടറാണ് അനിൽകുമാർ. വോട്ട് ചെയ്യുവാനെത്തിയപ്പോൾ ചുവന്ന മഷി കൊണ്ട് മാർക്ക് ചെയ്യുകയും പോസ്റ്റൽ ബാലറ്റ് ഇഷ്യൂവിഡ് എന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വോട്ട് നിഷേധിച്ചതിനെ തുടർന്ന് അനിൽകുമാർ ബിഡിഒ, തഹസിൽദാർ, ഇആർഒ തുടങ്ങിയവർക്ക് പരാതി നൽകി.

സംസ്ഥാനത്തെ പോളിംഗ് 60.04 ശതമാനം പിന്നിട്ടു. കണ്ണൂരിൽ ഉച്ചവരെ 53.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് 50.10 ശതമാനവും, മലപ്പുറത്ത് 45.72 ശതമാനവും, ആലപ്പുഴയിൽ 49.16 ശതമാനവും, പാലക്കാട് 44.71 ശതമാനവും, തിരുവനന്തപുരത്ത് 44.52 ശതമാനവും, പത്തനംതിട്ടയിൽ 46.43 ശതമാനവും, കാസർഗോഡ് 46.21 ശതമാനവും, ആലപ്പുയിൽ 48.12 ശതമാനവും, തൃശൂർ 50.20 ശതമാനവും, ഇടുക്കിയിൽ 42 ശതമാനവും കടന്നു.