ആറാട്ടുപുഴയിൽ തനിക്കെതിരെ നടന്നത് ആസൂത്രിതമായ കയ്യേറ്റശ്രമമെന്ന് വീണ ജോർജ്. താൻ ബൂത്ത് സന്ദർശിക്കുന്നതിനെ എന്തിനാണ് ഭയക്കുന്നതെന്ന് അറിയില്ല. ഇലക്ഷൻ കമ്മിഷൻ സ്ഥാനാർത്ഥിക്ക് നൽകുന്ന അവകാശം ഹനിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വീണ ജോർജ് പറഞ്ഞു.