ആറന്മുള ചുട്ടിപ്പാറയില്‍ കോണ്‍ഗ്രസ് – സിപിഐഎം സംഘര്‍ഷം. പാര്‍ട്ടി കൊടിയുമായി വോട്ട് ചെയ്യാനെത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.സിപിഐഎം പ്രവര്‍ത്തകര്‍ കൊടികളുമായി എത്തി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപിച്ചായിരുന്നു സംഘര്‍ഷം. പാര്‍ട്ടി കൊടികളുമായി എത്തിയത് നഗരസഭാ കൗണ്‍സിലര്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് ഷെരീഫിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നിലവില്‍ കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.