ന്യൂയോര്‍ക്ക്: ഈവര്‍ഷത്തെ കഷ്ടാനുഭവ ആഴ്ചയും, ഈസ്റ്ററും യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവക ഭക്തിപുരസരം ആഘോഷിച്ചു. കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ച് വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍, അസി. വികാരി വെരി റവ. ഷോണ്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഊശാനാ മുതല്‍ ഉയിര്‍പ്പ് വരെയുള്ള ആരാധനകള്‍ ചിട്ടയോടും, ക്രമത്തോടും കൂടി ആചരിച്ചു.

ദുഖവെള്ളിയാഴ്ച രാവിലെ 8.30-നു ആരംഭിച്ച ശുശ്രൂഷകള്‍ വൈകിട്ട് 3.30-നാണ് അവസാനിച്ചത്. ഈസ്റ്റര്‍ ശുശ്രൂഷകള്‍ ഞായറാഴ്ച രാവിലെ 8.30-ന് ആരംഭിച്ച് വിശുദ്ധ കുര്‍ബാനയോടും, ഉയിര്‍പ്പ് ശുശ്രൂഷയോടും കൂടി ഉച്ചയ്ക്ക് 12.30-ന് അവസാനിച്ചു.

വികാരി വെരി. റവ ചെറിയാന്‍ നീലാങ്കല്‍ കാര്‍മികനും, റവ.ഫാ. ഷോണ്‍ തോമസ് സഹകാര്‍മികനുമായിരുന്നു. നോമ്പ് ആചരണവും, കഷ്ടാനുഭവ ആഴ്ചയും മംഗളകരമായി നടക്കുന്നതിനു സഹായിച്ച എല്ലാ ഇടവക ജനങ്ങള്‍ക്കും വികാരിയും സെക്രട്ടറിയും നന്ദി അറിയിച്ചു. ഈസ്റ്ററിന്റെ സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.