റഷ്യയുടെ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് സെര്‍ജി ലാവ് റോവ് ഇന്ത്യയിലെത്തിയത്. വിദേശ കാര്യമന്ത്രി എസ്.ജയശങ്കര്‍ റഷ്യന്‍ മന്ത്രിയെ സ്വീകരിച്ചു. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞവര്‍ഷം ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി കൊറോണ കാരണം നടത്താന്‍ സാധിച്ചിരുന്നില്ല. ഇന്ത്യയും റഷ്യയും തമ്മില്‍ എല്ലാ മേഖലയിലേയും സമഗ്രമായ ചര്‍ച്ചകള്‍ നടത്താറുള്ള സമ്മേളനമാണിത്. ഇതുവരെ ഇന്ത്യ-റഷ്യ വാര്‍ഷിക സമ്മേളനം 20 തവണ നടത്തിയിട്ടുണ്ട്. പ്രതിരോധം, വിദേശകാര്യം, വാണിജ്യം, ബഹിരാകാശം എന്നിവയടക്കം എല്ലാ വിഷയങ്ങളും സമ്മേളനത്തില്‍ വിശകലനം നടത്താറുണ്ട്.