കൊച്ചി: എസ്‌എന്‍സി ലാവ്‌ലിന്‍ അഴിമതി വഴി ലഭിച്ച കോഴയില്‍ 78 കോടി പിണറായി വിജയന്റെ ഭാര്യ കമലയുടെ പേരിലുള്ള കമല ഇന്റര്‍നാഷണലില്‍ നിക്ഷേപിച്ചതായുള്ള ക്രൈം നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ ഇ ഡി അന്വേഷിക്കുന്നു. ഇത് സംബന്ധിച്ച രേഖകള്‍ ക്രൈം നന്ദകുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറി. ഏഴാം തീയതി വീണ്ടും നന്ദകുമാറിന്റെ മൊഴിയെടുക്കും. നാളെ സുപ്രീം കോടതിയില്‍ ലാവ്‌ലിന്‍ കേസ് പരിഗണിക്കുമ്ബോള്‍ കേന്ദ്ര സര്‍ക്കാര്‍ കൗണ്‍സല്‍ ഈ വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കും. അതോടെ പിണറായിയെ ലാവ്‌ലിന്‍ കേസില്‍ പ്രതിയാക്കണമെന്ന സിബിഐയുടെ ആവശ്യത്തില്‍ സുപ്രീം കോടതി നിലപാട് നിര്‍ണായകമാകും.

2004 ല്‍ ലാവ്‌ലിന്‍ കേസ് സംബന്ധിച്ച അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് പിണറായി വിജയന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസയയ്ക്കാന്‍ തയാറായെങ്കിലും അന്നത്തെ കോണ്‍ഗ്രസ്- യുപിഎ സര്‍ക്കാര്‍ തടയുകയായിരുന്നു.