വത്തിക്കാന്‍ സിറ്റി: മരണത്തെ അതിജീവിച്ച യേശു മാനവകുലത്തിനുള്ള പ്രതീക്ഷയാണെന്നും ആ പ്രതീക്ഷ ഒരിക്കലും നിരാശപ്പെടുത്തില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഈസ്റ്റര്‍ദിനത്തില്‍ ഉര്‍ബി എത്ത് ഒര്‍ബി (നഗരത്തിനും ലോകത്തിനുമുള്ള) ആശിര്‍വാദ ത്തിനു മുന്‍പ് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഉറച്ച പ്രതീക്ഷയാണ് ഈസ്റ്റര്‍ നല്‍കുന്നത്. എന്നാല്‍, മഹാവ്യാധിയും സാമൂഹിക-സാന്പത്തിക അസമത്വങ്ങളും അടക്കം ലോകം നേരിടുന്ന പ്രശ്നങ്ങളില്‍നിന്നു രക്ഷപ്പെടാനുള്ള മാജിക് ഫോര്‍മുലയല്ല ഈസ്റ്റര്‍ സന്ദേശത്തിലുള്ളത്. യേശു മരണത്തെ തോല്‍പ്പിച്ച് ഉയിര്‍ത്തെഴുന്നേറ്റു എന്ന സന്ദേശമാണ് ഈസ്റ്ററിലുള്ളത്. യേശുവിന്റെ ശരീരത്തിലെ തിരുമുറിവുകള്‍ അവന് നമ്മോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ എന്നും നിലനില്‍ക്കുന്ന മുദ്രകളാണ്. പരീക്ഷണങ്ങള്‍ നേരിടേണ്ടിവരുന്പോള് അതില്‍ അഭയം തേടുന്നവര്‍ നിരാശപ്പെടുത്താത്ത പ്രതീക്ഷയുടെ മഹത്വം ദര്‍ശിക്കുന്നു.
കോവിഡ് മഹാവ്യാധി മൂലം കഷ്ടപ്പെടുന്നവര്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കും ഉത്ഥാനം ചെയ്തവന് പ്രത്യാശ പകരുന്നു. മഹാവ്യാധിക്കെതിരായ പോരാട്ടത്തില്‍ മുന്നില്‍ നില്ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കു വേണ്ടി മാര്‍പാപ്പ പ്രത്യേകം പ്രാര്‍ഥിച്ചു. എല്ലാ വര്‍ക്കും പ്രത്യേകിച്ച് ദരിദ്രരാജ്യങ്ങളിലുള്ളവര്ക്കു വാക്സിന് വിതരണം ചെയ്യുന്നതിലുള്ള തടസങ്ങള്‍ അന്താരാഷ്ട്ര സമൂഹം വേഗം പരിഹരിക്കണം.
ജോലി നഷ്ടപ്പെട്ടവര്‍ക്കും സാന്പത്തികപ്രതിസന്ധി നേരിടുന്നവര്‍ക്കും ഉയിര്‍ത്തെഴുന്നേറ്റവന്‍ പ്രതീക്ഷ പകരുന്നു. മഹാവ്യാധിമൂലം സ്കൂളുകളില്‍ പോകാതെയും സുഹൃത്തുക്കളെ കാണാതെയും ഏകാന്തത അനുഭവിക്കുന്ന യുവാക്കളെയും കുട്ടികളെയും മാര്‍പാപ്പ അനുസ്മരിച്ചു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഈസ്റ്റര്‍ ദിവ്യബലി അര്‍പ്പിച്ചശേഷമാണു മാര്‍പാപ്പ സന്ദേശം നല്‍കിയത്. കോവിഡ് മൂലം ദിവ്യബലിയില്‍ നേരിട്ടുള്ള പങ്കാളിത്തം പരിമിതമാക്കി. മാധ്യമങ്ങളടക്കം 170 സ്ഥാപനങ്ങള്‍ വത്തിക്കാനിലെ ശുശ്രൂഷകന് ലോകമെന്പാടും തത്സമയം സംപ്രേഷണം ചെയ്തു.