വ​​​ത്തി​​​ക്കാ​​​ന്‍ സി​​​റ്റി: കാ​​​മ​​​റോ​​​ണി​​​യ​​​ന്‍ ക​​​ര്‍​​​ദി​​​നാ​​​ള്‍ ക്രി​​​സ്റ്റ്യ​​​ാന്‍ വിയ്ഗാന്‍ തു​​​മി (90) വെ​​​ള്ളി​​​യാ​​​ഴ്ച അ​​​ന്ത​​​രി​​​ച്ചു. കാ​​​മ​​​റോ​​​ണി​​​ല്‍​​​നി​​​ന്നു​​​ള്ള ആ​​​ദ്യ ക​​​ര്‍​​​ദി​​​നാ​​​ളാ​​​ണ്. 1988ല്‍ ​​​ജോ​​​ണ്‍ പോ​​​ള്‍ ര​​​ണ്ടാ​​​മ​​​ന്‍ മാ​​​ര്‍​​​പാ​​​പ്പ​​​യാ​​​ണ് ക​​​ര്‍​​​ദി​​​നാ​​​ള്‍​​​ പ​​​ദ​​​വി ന​​​ല്കി​​​യ​​​ത്.

കാ​​​മ​​​റോ​​​ണി​​​ലെ യാ​​​ഗു​​​വ, ഗാ​​​രു​​​വ രൂ​​​പ​​​ത​​​ക​​​ളി​​​ലെ ബി​​​ഷ​​​പ്പും ദു​​​വാ​​​ല അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ആ​​​ര്‍​​​ച്ച്‌ബി​​​ഷ​​​പ്പു​​​മാ​​​യി സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചി​​​രു​​​ന്നു. 2009ല്‍ ​​​ആ​​​ര്‍​​​ച്ച്‌ബി​​​ഷ​​​പ് സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് വി​​​ര​​​മി​​​ച്ചു. ക​​​ര്‍​​​ദി​​​നാ​​​ള്‍ തു​​​മി​​​യു​​​ടെ വി​​​യോ​​​ഗ​​​ത്തി​​​ല്‍ ഫ്രാ​​​ന്‍​​​സി​​​സ് മാ​​​ര്‍​​​പാ​​​പ്പ അ​​​നു​​​ശോ​​​ച​​​നം അ​​​റി​​​യി​​​ച്ചു. ജ​​​നാ​​​ധി​​​ത്യ​​​ത്തി​​​നും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍​​​ക്കും വേ​​​ണ്ടി ധീ​​​ര​​​ത​​​യോ​​​ടെ നി​​​ല​​​യു​​​റ​​​പ്പി​​​ച്ച വ്യ​​​ക്തി​​​യാ​​​യി​​​രു​​​ന്നു ക​​​ര്‍​​​ദി​​​നാ​​​ളെ​​​ന്ന് മാ​​​ര്‍​​​പാ​​​പ്പ അ​​​നു​​​സ്മ​​​രി​​​ച്ചു.