ദക്ഷിണാഫ്രിക്കക്കെതിയരായ ഏകദിന സെഞ്ചുറിയോടെ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ഏകദിനത്തില്‍ അതിവേഗത്തില്‍ 13 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ താരമെന്ന നേട്ടമാണ് ബാബര്‍ സ്വന്തമാക്കിയത്. തന്റെ എഴുപത്തിയാറാം ഇന്നിങ്‌സിലാണ് താരം നേട്ടം സ്വന്തമാക്കിയത്. 13 സെഞ്ചുറികള്‍ സ്വന്തമാക്കാന്‍ 86 ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് വേണ്ടി വന്നത്. 83 മത്സരങ്ങളില്‍ നിന്നും 13 സെഞ്ചുറികള്‍ സ്വന്തമാക്കിയ ഹാഷിം അംലയുടെ റെക്കോര്‍ഡാണ് താരം തിരുത്തി കുറിച്ചത്.

2019 നവംബറിന് ശേഷം ഇതുവരെ കോഹ്ലിയ്ക്ക് ഒരു സെഞ്ച്വറി പോലും നേടാനായില്ല. നിലവില്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ വിരാട് കോഹ്ലി ഒന്നാമതും ബാബര്‍ അസം രണ്ടാമതും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മൂന്നാമതുമാണ്. കോഹ്‌ലിയ്ക്ക് 857 ആണ് റേറ്റിങ്. ബാബര്‍ അസമിനാകട്ടെ 837 ആണ് റേറ്റിങ്