പിണറായി വിജയന്‍ രാജിവയ്ക്കണം എന്ന് പറയുന്നവരോട്, ഇത് പിന്നെ ആരെ ഏല്‍പ്പിക്കുമെന്ന് ഇന്നസെന്റ്.

ധര്‍മടത്ത് നടന്ന വിജയം എന്ന കലാ സാംസ്‌കാരിക പരിപാടിയില്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിട്ടുകൊണ്ടാണ് ഇന്നസെന്റ് സംസാരിച്ചത്.

നമുക്ക് നമ്മുടെ ചീഫ് മിനിസ്റ്ററിനെ പറ്റി ഞാന്‍ ഒരുപാട് പുകഴ്ത്തി പറയാതെ തന്നെ നമുക്ക് മനസ്സുകൊണ്ട് അറിയാം അദ്ദേഹം എന്തൊക്കെ ചെയ്തു എന്നുള്ളത്…

തീര്‍ച്ചയായിട്ടും പലരും മനസ്സില്‍ കാണുന്ന ഒന്നാണ് ഒരു തുടര്‍ ഭരണം. നിങ്ങള്‍ ഒന്നു മനസ്സിലാക്കണം ഇവിടെ എന്തൊക്കെ അക്രമങ്ങള്‍ ഉണ്ടായി.

നിപ, പ്രളയം, കോവിഡ് പക്ഷേ എല്ലാ ദിവസവും കാലത്ത് ടീവി തുറന്നു കഴിഞ്ഞാല്‍ മുഖ്യമന്ത്രി രാജിവെക്കണം
അതുകഴിഞ്ഞ് പിന്നെ പറഞ്ഞു പിണറായി വിജയന്‍ രാജിവെക്കുന്നു പിന്നെ ശബ്ദം കുറച്ചുകൂടി കുറച്ച്‌ പറഞ്ഞു വിജയന്‍ രാജിവയ്ക്കണം..

ഞാന്‍ ഒരു ദിവസം മുഖ്യമന്ത്രിയോട് ചോദിച്ചു എത്ര നാളായി ഇങ്ങനെ പറയണേ, അങ്ങ് രാജിവെച്ചുകൂടെ അപ്പം മുഖ്യമന്ത്രി എന്റെ അടുത്ത് പറഞ്ഞു ശരി ഞാന്‍ രാജിവയ്ക്കാം എന്നിട്ട് ആരെ ഏല്‍പ്പിക്കും.. ഇവരെയോ?

ഇന്നസെന്റിന്റെ പ്രസംഗം ചിരിയോടെയാണ് മുഖ്യമന്ത്രി കേട്ടിരുന്നത്. ഇങ്ങനെയൊരു കാലം ഇങ്ങനെ വരുമെന്ന് നമ്മള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. എല്ലാ ആളുകളും മാസ്‌ക് ഇട്ടാണ് വരിക.

ഞാന്‍ അവിടെ നിന്ന് വരുമ്ബോള്‍ എല്ലാവരുടെയും മുഖത്തുനോക്കി ചിരിക്കുന്നുണ്ട്. എന്നാല്‍ അത് മാസ്‌കിനുള്ളില്‍ നിന്ന് മാത്രമാണെന്നേ ഒള്ളൂ.

എന്തായാലും ഈ വിജയം ഇന്നത്തെ ഈ പരിപാടി ഇവിടെ വരാന്‍ സാധിച്ചത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. ധര്‍മ്മടത്ത് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്ബും ഞാന്‍ വന്നിരുന്നു.

ഞാന്‍ ഇവിടെ എത്തിയെന്നും എല്ലാവര്‍ക്കും ഒരു ഈസ്റ്റര്‍ വിഷു ആശംസകള്‍ നേര്‍ന്നു കൊണ്ടുമാണ് ഇന്നസെന്റ് അദ്ദേഹത്തിന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.