ചിരിച്ചു കൊണ്ട് റേഷന്‍ കാര്‍ഡും ഭക്ഷ്യകിറ്റും കൈയ്യിലേന്തി നില്‍ക്കുന്ന പാറുഅമ്മയുടെ എല്‍ഡിഎഫ് പരസ്യ ചിത്രം കേരളത്തിലെ നിരത്തുകളെല്ലാം കീഴടക്കിയ ചിത്രമായിരുന്നു. പ്രധാന നിരത്തുകളിലും സോഷ്യല്‍ മീഡിയയിലും വൈറലായ ആ ചിത്രത്തിലെ പാറു അമ്മക്ക് പക്ഷേ റേഷനില്ലായെന്ന വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്നത്.

കോണ്‍ഗ്രസ്​ നേതാവ്​ ഹൈബി ഈഡന്‍ എം.പിയാണ് കളമശ്ശേരിയിലെ പാറു അമ്മയുടെ യഥാര്‍ത്ഥ ജീവിതം വീഡിയോ രൂപത്തില്‍ പങ്കുവെച്ചിരിക്കുന്നത്. നാല് വോട്ടിന് വേണ്ടി എന്തും ചെയ്യാമെന്നായെന്നും ഹൈബി ഈഡന്‍ വീഡിയോ പങ്കുവെച്ചു കൊണ്ടു കുറിച്ചു.

കളമശ്ശേരിയിലെ ഒറ്റമുറി വീട്ടില്‍ തനിച്ചാണ് പാറു അമ്മ താമസിക്കുന്നത്.