ഭാരതമാമെന്‍ പുണ്യഭൂമി തന്‍ നാമം ചൊല്ലി
മറുനാട്ടില്‍ പിറന്നൊരു മണിമുത്തേ
പ്രകാശമരുളും പ്രപഞ്ചത്തില്‍ ഉദിച്ചുയരും പ്രഭാതസൂര്യന്‍
ഉദിച്ചുയരും പ്രഭാതസൂര്യന്‍ നീ
(ഭാരതമാമെന്‍…….)

എന്‍ മനസില്‍ നിറയും മോഹങ്ങള്‍
സാഫല്യമാക്കും മണിക്കുട്ടന്‍
(എന്‍ മനസില്‍…..)
സത്യം നീതി ന്യായം ശാന്തി മുദ്രാവാക്യമായി വളരേണം
(സത്യം…)
ഭാരതമാമെന്‍ പുണ്യഭൂമി തന്‍ നാമം ചൊല്ലി
മറുനാട്ടില്‍ പിറന്നൊരു മണിമുത്തേ
പ്രകാശമരുളും പ്രപഞ്ചത്തില്‍
പ്രഭാതസൂര്യന്‍ നീ
ഉദിച്ചുയരും പ്രഭാതസര്യന്‍ നീ
(സത്യം…)

കഷ്ടപ്പെടുന്നോരു മര്‍ത്യകുലത്തിന്‍
കാവല്‍ഭടനായി വളരേണം
(കഷ്ടപ്പെടുന്നോരു…)
കണ്ണുനീര്‍ തൂകുന്നോര്‍ക്കും കാരുണ്യം തേടുന്നോര്‍ക്കും
ആശ്രയമായി വളരേണം
എന്‍ പ്രിയപുത്രന്‍ വളരേണം
(കഷ്ടപ്പെടുന്നോരു…)

ഭാരതമാമെന്‍ പുണ്യഭൂമി തന്‍ നാമം ചൊല്ലി
മറുനാട്ടില്‍ പിറന്നൊരു മണിമുത്തേ
പ്രകാശമരുളും പ്രപഞ്ചത്തില്‍ ഉദിച്ചുയരും പ്രഭാതസൂര്യന്‍
ഉദിച്ചുയരും പ്രഭാതസൂര്യന്‍ നീ