കുറഞ്ഞ ചിലവില്‍ ഏറ്റവും മനോഹരമായ കാഴ്ചകള്‍ കാണിക്കുവാന്‍ ഇന്ത്യന്‍ റെയില്‍വേയെ കഴിഞ്ഞെ മറ്റെന്തുമുള്ളൂ. പോക്കറ്റിലൊതുങ്ങുന്ന ചിലവും പരിധിയില്ലാത്ത കാഴ്ചകളും അനുഭവങ്ങളുമാണ് ഓരോ ട്രെയിന്‍ യാത്രയെയും വ്യത്യസ്തമാക്കുന്നത്. ഭാരതത്തെ കുറഞ്ഞ ചിലവില്‍ കാണുവാനാഗ്രഹിക്കുന്ന സഞ്ചാരികള്‍ക്കായാണ് ഐആര്‍സിടിസി പ്രത്യേക ഭാരത് ദര്‍ശന്‍ യാത്രകള്‍ വിഭാവനം ചെയ്തിരിക്കുന്നത്.

ഐആര്‍സിടിസി ഭാരത് ദര്‍ശന്‍ യാത്രകളില്‍ ഏറ്റവും പുതിയതും കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്കുള്ള ആദ്യ ഭാരത് ദര്‍ശന്‍ യാത്രമാണ് പട്ടികയിലുള്ളത്. ലോക പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ വൈഷ്ണവോ ദേവി ക്ഷേത്രത്തിലേക്കുള്ള ഭാരത് ദര്‍ശന്‍ യാത്ര മാര്‍ച്ച്‌ 31 ന് ആംഭിക്കും. ജയ്പൂര്‍, ചണ്ഡിഗഡ്, ആഗ്ര, തുടങ്ങിയ പ്രധാന വിനോദ സഞ്ചാര സ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്.

മുന്‍കൂട്ടി ബുക്കു ചെയ്യുന്നവര്‍ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സ്റ്റേഷനുകളില്‍ നിന്നും കയറുവാന്‍ സാധിക്കും.

13450 രൂപയാണ് പാക്കേജ് ചിലവ്. സാധാരണ കാശ്മീര്‍ യാത്രകളെ അപേക്ഷിച്ച്‌ പോക്കറ്റിലൊതുങ്ങുന്ന ചിലവായതിനാല്‍ തന്നെ സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും ഇത്. ഐആര്‍സിടിസിയുടെ വെബ് സൈറ്റിലോ 8287932095 എന്ന ഫോണ്‍ നമ്ബറിലോ പാക്കേജ് ബുക്ക് ചെയ്യാം.

വൈഷ്ണവോ ദേവി ഗുഹ

ഭാരതത്തിലെ ഏറ്റവും നിഗൂഢതകള്‍ നിറ‍ഞ്ഞ തീര്‍ത്ഥാടന കേന്ദ്രമാണ് വൈഷ്ണവോ ദേവി ഗുഹ, ഗുഹയ്ക്ക് ഏറ്റവും ഉള്ളിലെ പ്രധാന സ്ഥലമായ ഗര്‍ഭഗൃഹത്തിനും ഉള്ളിലായിയുള്ള ഗുഹയില്‍ ഒന്‍പത് മാസമായ ഒരു കുഞ്ഞ് എങ്ങനെയാണോ അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ കിടക്കുന്നത് അതുപോലെ ദേവി കിടക്കുന്നുണ്ടത്രെ. മറ്റൊരു വിശ്വാസമനുസരിച്ച്‌ കുരുക്ഷേത്ര യുദ്ധം നടക്കുന്ന സമയത്ത് പാണ്ഡവരുടെ വിജയത്തിനായി അര്‍ജുനന്‍ ഇവിടെ എത്തി പ്രാര്‍ഥിച്ചിച്ചതായും പറയപ്പെടുന്നു.