നെല്ലിക്കാ കറി
നെല്ലിക്ക ഉപയോഗിച്ച്‌ തയാറാക്കാവുന്ന ഒരു കറി പരിചയപ്പെടാം…
ആവശ്യമുള്ള സാധനങ്ങള്‍
വിളഞ്ഞ നെല്ലിക്ക – 10 എണ്ണം
മുളകുപൊടി – ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
പുളി – ഒരു ചെറിയ ഉരുള
ഉലുവ – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ശര്‍ക്കര – ഒരു വലിയ കഷണം
കറിവേപ്പില – 2 തണ്ട്
കടുക് – ഒരു ടീസ്പൂണ്‍
വറ്റല്‍ മുളക് – 2 എണ്ണം
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉഴുന്നുപരിപ്പ് – 2 ടീസ്പൂണ്‍
തയാറാക്കുന്ന വിധം

നെല്ലിക്ക ആവിയില്‍ വേവിച്ച്‌ കുരു കളഞ്ഞെടുക്കുക.
പുളി വെളളത്തിലിട്ട് വയ്ക്കുക. ഉഴുന്നുപരിപ്പ് എണ്ണയില്ലാതെ വറുത്ത് പൊടിക്കുക.
നെല്ലിക്ക, ഉപ്പ്, മുളകുപൊടി ഇവ ചേര്‍ത്ത് തിളപ്പിക്കുക. തിളച്ചുകഴിഞ്ഞാല്‍ ശര്‍ക്കരയും പുളിപിഴിഞ്ഞതും വറുത്ത ഉഴുന്നുപരിപ്പു പൊടിയും ചേര്‍ത്തിളക്കി ഇറക്കി വയ്ക്കുക.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറിവേപ്പില താളിച്ച്‌ കറിയില്‍ ചേര്‍ക്കുക.