വീടുകളില്‍ ഏറ്റവും ചിലവുള്ളതും വാങ്ങിച്ചു വച്ചാല്‍ ഏറ്റവും എളുപ്പത്തില്‍ കേടാകുന്നതുമായ
ഭക്ഷണസാധനമാണു ബ്രെഡ്. പായ്‌ക്ക് ചെയ്‌ത ഡേറ്റ് നോക്കി വേണം കടയില്‍നിന്നു ബ്രെഡ് വാങ്ങാന്‍.പായ്‌ക്ക് ചെയ്‌തു മൂന്നു ദിവസത്തിനകം ബ്രെഡ് കഴിച്ചുതീര്‍ക്കണം.
ബ്രെഡ് കൊണ്ട് തയാറാക്കാവുന്ന ചില വ്യത്യസ്ത രുചികള്‍
∙ അരക്കപ്പ് ക്രീംപീസ് തണുപ്പു മാറ്റിയതും നാലു ചെറിയ സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്തു നന്നായി
യോജിപ്പിക്കുക. അരികു മുറിച്ച ബ്രെഡ് സ്ലൈസ് ഒന്നു പരത്തി അതില്‍ ക്രീംപീസ് മിശ്രിതം നിരത്തി,ചോക്ലൈറ്റ് ചിപ്സോ ജീരകമിഠായിയോ സ്പ്രിങ്കിള്‍സോ വിതറി അമര്‍ത്തി ചുരുട്ടിയെടുക്കുക ബ്രെഡ്റോളപ്പ് റെഡി.
∙ ഒരു സ്ലൈഡ് ബ്രെഡ് ടോസ്റ്റ് ചെയ്ത്. അതില്‍ അല്‍പം റിക്കോട്ടാ ചീസ് നിരത്തുക. അതിനു മുകളില്‍ ആറു സ്ട്രോബെറി സ്ലൈസ് ചെയ്തതു നിരത്തി അല്‍പം തേനും തൂവുക, ഫ്രൂട്ടി ഹണി ചീസി ടോസ്റ്റ് തയാര്‍.
∙ അരകപ്പ് പഞ്ചസാര പാനിയാക്കി അല്‍പം ഏലയ്ക്ക പൊടിച്ചതു ചേര്‍ത്തു വയ്ക്കണം. എട്ടു സ്ലൈസ് ബ്രെഡ്ടോസ്റ്റ് ചെയ്തു. പൊടിച്ചു വയ്ക്കുക. ഇതിലേക്ക് ഒരു വലിയ സ്പൂണ്‍ പാല്‍പ്പൊടിയും മൂന്നു വലിയ സ്പൂണ്‍പാലും ചേര്‍ത്തു നന്നായി കുഴച്ചു മാവു തയാറാക്കുക. ഇതു ചെറിയ ഉരുളകളാക്കി ചൂടായ എണ്ണയിലിട്ടുവറുത്തു കോരി പഞ്ചസാര സിറപ്പില്‍ ഇടുക. ബ്രെഡ് ജാമൂന്‍ റെഡി.