ബനാന കേക്ക്
”വളരെ എളുപ്പത്തിലും രുചികരമായും തയാറാക്കാന്‍ കഴിയുന്ന സിമ്ബിള്‍ റസിപ്പിയാണ് ബനാന കേക്കിന്റേത്…”
ആവശ്യമുള്ള സാധനങ്ങള്‍
പഞ്ചസാര – 150 ഗ്രാം
മുട്ട – 4 എണ്ണം
റോബസ്റ്റ നന്നായി പഴുത്തത് – 2 എണ്ണം
വെജിറ്റബിള്‍ ഓയില്‍ അല്ലെങ്കില്‍ ബട്ടര്‍ – 120 ഗ്രാം
മൈദ – 102 ഗ്രാം
ബേക്കിംഗ് സോഡ – 6 ഗ്രാം
ഉപ്പ് – 2 ഗ്രാം
തയാറാക്കുന്ന വിധം

ഓവന്‍ 160 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. (ഓവന്‍ ഇല്ലാത്തവര്‍ക്ക് കുക്കറിലും കേക്ക് തയാറാക്കാവുന്നതാണ്). മുട്ടയും പഞ്ചസാരയും നന്നായി ബീറ്റ് ചെയ്യുക. പതഞ്ഞുപൊങ്ങി വരുമ്ബോള്‍ വെജിറ്റബിള്‍ ഓയില്‍ കുറേശ്ശെ ചേര്‍ത്ത് കൊടുത്ത് സാവധാനത്തില്‍ മിക്സ് ചെയ്യുക.
ഒരു വലിയ ബൗളിലേക്ക് മൈദയും ബേക്കിംഗ് സോഡയും ഉപ്പും അരിച്ചെടുക്കുക. ഇത് ബീറ്റ് ചെയ്തുവച്ചിരിക്കുന്ന കൂട്ടിലേക്ക് അല്‍പ്പാല്‍പ്പമായി ചേര്‍ത്തിളക്കി യോജിപ്പിച്ചെടുക്കാം. ശേഷം പഴം ഉടച്ചെടുത്ത് അതും ചേര്‍ക്കാം.
ഒരു ബേക്കിംഗ് ടിന്നില്‍ ബട്ടര്‍ തടവി അതിലേക്ക് തയാറാക്കിവച്ച കൂട്ട് ഒഴിക്കുക. ശേഷം ഓവനില്‍വച്ച്‌ 30 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.
(കേക്ക് വെന്തോ എന്നറിയാന്‍ ഒരു ടൂത്ത്പിക്കുകൊണ്ട് കുത്തി നോക്കാം. ടൂത്ത് പിക്കില്‍ മാവ് പറ്റിപ്പിടിച്ചില്ലെങ്കില്‍ ബേക്ക് ആയി എന്ന് മനസിലാക്കാം).
ഓവനില്‍നിന്ന് എടുത്ത് പത്ത് മിനിറ്റ് തണുക്കാന്‍ വയ്ക്കാം. ശേഷം ബേക്കിംഗ് ടിന്നില്‍നിന്നും കേക്ക് മാറ്റാം. ചായയോടൊപ്പമോ ചോക്ലേറ്റ് സോസിനൊപ്പമോ മുറിച്ച്‌ വിളമ്ബാവുന്നതാണ്.