ഒരു അറേബ്യന്‍ ഡിഷ് ആണ് കുണാഫ. വളരെ ടേസ്റ്റിയായ ഈ വിഭവം എങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കാം…
ക്രീം ചീസ് കുണാഫ
ആവശ്യമുള്ള സാധനങ്ങള്‍
കുണാഫ ഡഫ് – 200 ഗ്രാം
ബട്ടര്‍ – 75 ഗ്രാം
ക്രീം തയാറാക്കാന്‍
പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍
പാല്‍പ്പൊടി – 2 ടേബിള്‍ സ്പൂണ്‍
മൈദ – 2 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്ളോര്‍ – ഒരു ടേബിള്‍ സ്പൂണ്‍
ചെറുചൂടുവെള്ളം – ഒരു കപ്പ്
ക്രീംചീസ് – 3 ടേബിള്‍ സ്പൂണ്‍
ഫ്രഷ് /വിപ്പിംഗ് ക്രീം – 1/4 കപ്പ്
പിസ്ത അരിഞ്ഞത് – അലങ്കരിക്കാന്‍
ഷുഗര്‍ സിറപ്പിന്
പഞ്ചസാര – 3/4 കപ്പ്
വെള്ളം – 3/4 കപ്പ്
തയാറാക്കുന്ന വിധം
പഞ്ചസാര,പാല്‍പ്പൊടി, മൈദ, കോണ്‍ഫ്ളോര്‍ ഇവ ചെറു ചൂടുവെള്ളത്തില്‍ മിക്സ് ചെയ്തുവയ്ക്കുക. അടുപ്പില്‍വച്ച്‌ ചൂടാക്കി തിളപ്പിച്ച്‌ കുറുക്കിയെടുക്കുക. ഇത് അടുപ്പില്‍നിന്നിറക്കി ചൂടാറാന്‍ വയ്ക്കുക.
കുണാഫ ഡഫ് ചെറുതായി പൊടിച്ചെടുക്കുക. ഇത് ബട്ടറുമായി മിക്സ് ചെയ്യാം.
ഒരു കേക്ക് ടിന്നിലേക്ക് കുണാഫ ഡഫ് ഒരു ലയര്‍ ഇടുക. അതിനുശേഷം ചൂടാറാന്‍ വച്ച ക്രീംചീസ് ഫില്ലിഗ് ഒരു ലയര്‍ ഇതിലേക്കിടാം. ശേഷം കുണാഫ ഡഫ് ബട്ടറുമായി മിക്സ് ചെയ്തത് ഒരു ലയര്‍ ഇടാം. ഇത് ബേക്ക് ചെയ്യാനായി പ്രീഹീറ്റ് ചെയ്ത ഓവനിലേക്ക് പത്ത് മിനിറ്റ് വയ്ക്കാം. ക്രിസ്പി ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെയാണ് ബേക്ക് ചെയ്യേണ്ടത്. പിസ്ത അരിഞ്ഞത് മുകളിലിട്ട് അലങ്കരിക്കാം.
പഞ്ചസാരയും വെളളവും കൂടി തിളപ്പിച്ച്‌ പഞ്ചസാര അലിയിക്കുക. ഈ ഷുഗര്‍ സിറപ്പ് ബേക്ക് ചെയ്ത കുണാഫയുടെ മുകളിലൊഴിച്ച്‌ വിളമ്ബാം.