അത്ര എളുപ്പത്തില്‍ കണ്ട് പിടിക്കാന്‍ കഴിയാത്ത പ്രശ്നമാണ് പുരുഷന്മാരിലെ വന്ധ്യത എന്നത്. വളരെ പെട്ടെന്നൊന്നും കണ്ടുപിടിക്കാന്‍ കഴിയില്ല എന്നതുകൊണ്ടുതന്നെ പുരുഷ വന്ധ്യത ഒരു വില്ലന്‍ തന്നെയാണ്. പുരുഷനില്‍ ആവശ്യമായ ബീജം അല്ലെങ്കില്‍ സ്‌പേം കൗണ്ട് ഇല്ലെങ്കില്‍ ഗര്‍ഭധാരണം നടക്കില്ല. ഇത് വന്ധ്യതയ്ക്ക് കാരണമാകും. വന്ധ്യതയ്‌ക്ക് ജീവിത ശൈലി പ്രധാനപ്പെട്ട ഒരു വില്ലന്‍ തന്നെയാണ്. ഒപ്പം, കഴിക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങളും.
കഴിക്കുന്ന ഭക്ഷണത്തില്‍ പുരുഷന്മാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ബീജത്തിന്റെ എണ്ണം കുറയാന്‍ അത് കാരണമാകും. ഇത്തരത്തില്‍ ബീജത്തിന്റെ അളവ് കുറക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം: പച്ചവെളുത്തുള്ളി കഴിയ്ക്കുന്നത് പുരുഷനിലെ ബീജക്കുറവിന് കാരണമാകും. വേവിച്ച്‌ കഴിച്ചാല്‍ ഈ പ്രശ്‌നം ഉണ്ടാകില്ല.
ആര്യവേപ്പില അമിതമായി ഉപയോഗിക്കുന്നത് പുരുഷന്മാര്‍ക്ക് നല്ലതല്ല. പപ്പായയുടെ കുരുവും ഇതേരീതിയില്‍ പുരുഷന്മാരുടെ ബീജങ്ങളെ വിപരീതമായി ബാധിയ്ക്കുന്ന ഒന്നാണ്. അതുപോലെ പാവയ്‌ക്കയും മിന്റ് അല്ലെങ്കില്‍ പുതിനയും പുരുഷന്മാര്‍ കൂടുതല്‍ കഴിക്കുന്നത് നല്ലതല്ല.