ഡാളസ് :ഗാർലാൻഡ് ബ്രോഡ് വേയി ലുള്ള അസോസിയേഷൻ ഹാളിൽ വെച്ചായിരുന്നു പൊതുയോഗം.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടും, സാമൂഹിക അകലം കർശനമായി പാലിച്ചും കൊണ്ടും ആയിരുന്നു പൊതുയോഗം നടന്നത്. അസോസിയേഷൻ സെക്രട്ടറി പ്രദീപ്‌ നാഗനൂൽ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. തുടർന്ന് അസോസിയേഷൻ ട്രഷറർ ഷിബു ജെയിംസ് അക്കൗൻസ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഡാനിയേൽ കുന്നേൽ അധ്യക്ഷനായിരുന്നു.ICEC യുടെ 2019-2020 പ്രവർത്തന കാലയളവിലെ റിപ്പോർട്ട്‌  ജോർജ് ജോസഫ് അവതരിപ്പിച്ചു.അക്കൗൻസ് റിപ്പോർട്ട്‌ ICEC ട്രഷറർ സിജു കൈനിക്കരയും അവതരിപ്പിക്കുകയുണ്ടായി.ചെറിയാൻ ശൂരനാട്, ജോസ് ഓച്ചാലിൽ, ഐ. വർഗീസ്, കോശി പണിക്കർ, ഷിജു എബ്രഹാം പി ടി സെബാസ്റ്റ്യൻ, രാജൻ ഐസക് എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.

               (അനശ്വരം മാമ്പിള്ളി )