ടെന്നിസി : ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) മാർച്ച് 15 -ന് ചൊവാഴ്‌ച  (ഈസ്റ്റേണ്‍ സമയം ) രാത്രി 8 മണിക്ക് “വി ഓൾ നീഡ് സെക്കൻഡ് ചാൻസസ്  (We all need second chances)   ‘ എന്ന വിഷയത്തെക്കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു.മാർത്തോമാ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ ഐസക് മാർ ഫിലെക്സിനോസ്‌ വെബിനാര്‍ ഉത്ഘാടനം ചെയ്യും . മുഖ്യ പ്രഭാഷണം നടത്തുന്നത് പ്രിസൺ ഫെല്ലോഷിപ് ടെന്നസി  ഫീൽഡ് ഡയറക്ടർ റവ ജോൺ സ്പർജനാണു.
സൂം പ്ലാറ്റ്‌ഫോമിലൂടെയുള്ള വെബിനാറില്‍ പങ്കെടുക്കുന്നതിന് 873 9814 3246 എന്ന ഐഡി ഉപയോഗിക്കണമെന്ന് സംഘാടര്‍ അഭ്യര്‍ത്ഥിച്ചു. മാർച്ച് 15 -ന് ചൊവാഴ്‌ച  (ഈസ്റ്റേണ്‍ സമയം ) രാത്രി 8 മണിക്ക്. വെബിനാര്‍ യുട്യൂബിലും, ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. എല്ലാവരുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fiacona.org കോശി ജോര്‍ജ് (ന്യൂയോര്‍ക്ക്) 718 314 8171.