ചെന്നൈ: തമിഴ്​നാട്​ നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്‍ കമല്‍ ഹാസന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം (എം.എന്‍.എം) 154 സീറ്റുകളില്‍ മത്സരിക്കും. 234 നിയമസഭ സീറ്റുകളില്‍ ബാക്കി 80 എണ്ണത്തില്‍ പകുതി വീതം സീറ്റുകളില്‍ സഖ്യകക്ഷിയായ ആള്‍ ഇന്ത്യ സമത്വ കക്ഷിയും ഇന്ത്യ ജനനായക കക്ഷിയും മത്സരിക്കും.

തിങ്കളാഴ്ച രാത്രിയാണ്​ സീറ്റ്​ വിഭജന വിവരം എം.എന്‍.എം പുറത്തുവിട്ടത്​. 2019 ലോക്​സഭ തെരഞ്ഞെടുപ്പില്‍ നാല​ുശതമാനം വോട്ടുകളാണ്​ മക്കള്‍ നീതി മയ്യം നേടിയത്​. ഈ തെരഞ്ഞെടുപ്പില്‍ അത്​ 10 ശതമാനമാക്കി ഉയര്‍ത്തുകയാണ്​ ലക്ഷ്യം.

ഓണ്‍ലൈനായി അ​േപക്ഷ ക്ഷണിച്ച്‌​ അഭിമുഖത്തിനുശേഷം ചുരുക്കപട്ടിക തയാറാക്കിയാണ്​ മക്കള്‍ നീതി മയ്യം സ്​ഥാനാര്‍ഥികളെ തീരുമാനിക്കുക. അഴിമതി, തൊഴിലില്ലായ്​മ, ഗ്രാമവികസനം, സര്‍ക്കാര്‍ സംവിധാനം ജനോപകാര പ്രദമാക്കുക തുടങ്ങിയവയാണ്​ മക്കള്‍ നീതി മയ്യം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുന്നത്​.

വീട്ടമ്മമാര്‍ക്ക്​ പ്രതിമാസ ശമ്പളം, ഓരോ വീട്ടിലും സൗജന്യ കമ്പ്യൂട്ടര്‍ ഇന്‍ര്‍നെറ്റ്​ സൗകര്യം തുടങ്ങിയവയാണ്​ എം.എന്‍.എമ്മിന്‍റെ പ്രധാന തെരഞ്ഞെടുപ്പ്​ വാഗ്​ദാനങ്ങള്‍.