ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പതിനൊന്ന് കോടി എഴുപത്തിയേഴ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. രണ്ടര ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 26.11 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ രണ്ട് കോടി പതിനേഴ് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

ഏറ്റവും കൂടുതല്‍ രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം രോഗബാധിതരുടെ എണ്ണം മൂന്ന് കോടിയോട് (2.97 കോടി) അടുത്തു. 5.38 ലക്ഷം പേര്‍ മരിച്ചു.രണ്ട് കോടിയിലധികം പേര്‍ രോഗമുക്തി നേടി.

രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് ഒരു കോടി പന്ത്രണ്ട് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 15,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.84 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.57 ലക്ഷം പേര്‍ മരിച്ചു. 1.92 കോടി പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ബ്രസീല്‍(1.10 കോടി രോഗബാധിതര്‍),റഷ്യ(43 ലക്ഷം രോഗികള്‍),ബ്രിട്ടന്‍(42 ലക്ഷം രോഗബാധിതര്‍) എന്നീ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.