വാളയാര്‍: വാളയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ നയിക്കുന്ന നീതി യാത്രയ്ക്ക്  ഇന്ന് തുടക്കമാകും. കാസര്‍കോട് നിന്നും രാവിലെ ആരംഭിക്കുന്ന യാത്ര വിവിധ മണ്ഡലങ്ങളിലെ സ്വീകരണത്തിന് ശേഷം അടുത്ത മാസം 4 ന് തിരുവനന്തപുരത്ത് സമാപിക്കും എന്നാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ഉറപ്പാക്കുക, പ്രതികളെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നീതി യാത്ര

വാളയാര്‍ ദളിത് കുടുംബത്തിലെ പതിമൂന്നും ഒന്‍പതും വയസുള്ള പെണ്‍കുട്ടികള്‍ മൃഗീയമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഇവരുടെ ബന്ധുക്കള്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിന് ഇതുവരെ ധിച്ചിട്ടില്ല.

പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി പലതവണ മുഖ്യമന്ത്രിയെ  അറിയിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. മാത്രമല്ല വിഷയത്തില്‍ സിബിഐ അന്വേഷണം അവശ്യപ്പെട്ടെങ്കിലും ഇതിനെയും സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു. ശേഷം കോടതിയുടെ ഇടപെടലാണ് സിബിഐ (CBI) അന്വേഷണത്തിന് ഉത്തരവായത്.

കേസില്‍ സര്‍ക്കാര്‍ നീതി ഉറപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ നീതി യാത്ര നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും യാത്രയ്ക്ക് സ്വീകരണം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.