അന്തരാഷ്ട്ര വനിതാ ദിനത്തോടാനുബന്ധിച്ചു സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക സമരം അതിര്‍ത്തികളില്‍ ശക്തമായി പുരോഗമിക്കുന്നു. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നിരവധി സംഘടനകള്‍ അതിര്‍ത്തികളില്‍ എത്തിച്ചേര്‍ന്നു. സിംഗു അതിര്‍ത്തിയില്‍ വെടിയുതിര്‍ത്ത 4 പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഹരിയാന പോലിസ് ശക്തമാക്കി.
അന്താരാഷ്ട്ര വനിതദിനത്തോട്ടനുബന്ധിച്ച്‌ അതിര്‍ത്തിയിലെ കര്‍ഷക സമരം സ്ത്രീകളുടെ നേതൃത്വത്തില്‍ ശക്തമായി പുരോഗമിക്കുന്നു. പഞ്ചാബ് ഹരിയാന ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നാല്‍പതിനായിരത്തോളം സ്ത്രീകളാണ് അതിര്‍ത്തികളില്‍ എത്തിച്ചേര്‍ന്നത്.
സ്ത്രീകളുടെ നേതൃത്വത്തില്‍ സിംഗു, ടിക്രി , ഗാസിപുര്‍ ഉള്‍പ്പടെ ഉള്ള അതിര്‍ത്തികളില്‍ വിവിധ പരിപാടികള്‍ അരങ്ങേറി. അന്ത്രാഷ്ട്ര വനിതാ ദിനം ആഘോഷിക്കാന്‍ നിരവധി വനിതാ സംഘടനകളാണ് അതിര്‍ത്തികളിലേക്ക് എത്തിച്ചേര്‍ന്നത്.
അതേ സമയം സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്ത 4 പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലിസ് ഊര്‍ജിതമാക്കി.
കാറിലെത്തിയ നാല് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കര്‍ഷകര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 11:30 നാണ് കാറിലെത്തിയ അക്രമികള്‍ കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
വാഹനത്തിന്റെ നമ്ബര്‍ പ്ലേറ്റ് കേന്ദ്രികരിച്ചുള്ള അന്വേഷണത്തില്‍ അക്രമികള്‍ പഞ്ചാബില്‍ നിന്നെത്തിവരാണെന്നാണ് പ്രാഥമിക വിവരമെന്ന് ഹരിയാന പോലിസ് വ്യക്തമാക്കി.