സാൻഹൊസെ ∙ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയവും ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്തേൺ കലിഫോർണിയ (കെസിസിഎൻസി) അസോസിയേഷനും ഫെബ്രുവരി 2012 ൽ സാൻഹൊസെ ക്നാനായ കമ്മ്യൂണിറ്റിക്കുവേണ്ടി സ്വന്തമായി വാങ്ങിച്ച രണ്ടേക്കർ വസ്തുവിന്റെ റീഫൗനാൻസ് ഫെബ്രുവരി 27ന് നടന്നു. ഫിനാസ് കമ്മറ്റി അംഗങ്ങളായ രാജു ചെമ്മാച്ചേരിൽ, ജാക്സൺ പുറയംപള്ളിയിൽ എന്നിവരുടെ നേതൃത്വത്തിൽ ഫാ. സജി പിണർക്കയിൽ, ബേബി ഇടത്തിൽ, ഫിലിപ്പ് ചെമ്മരപ്പള്ളിയിൽ എന്നിവരും വിവിൻ ഓണശ്ശേരിൽ, പ്രബിൻ ഇലഞ്ഞിക്കൽ, സ്റ്റീഫൻ വേലിക്കട്ടേൽ എന്നിവർ ചേർന്നു നടത്തി.

അസോസിയേഷനും ദൈവാലയവും ഒന്നിച്ചു വാങ്ങിയ ഈ സംയോജിത പ്രോപ്പർറ്റിയുടെ ഇപ്പോഴത്തെ മൂല്യം 5 മില്യൺ ഡോളറാണ്. ദൈവാലയത്തിന്റെയും അസോസിയേഷന്റെയും സംയോജിതമായ ഈ പ്രോപ്പർറ്റിയുടെ റീഫൗനാൻസിനു നേതൃത്വം കൊടുത്ത കമ്മറ്റി അംഗങ്ങളെ ഫാ. സജി പിണർക്കയിലും, കെസിസിഎൻസി പ്രസിഡന്റ് വിവിൻ ഓണശ്ശേരിൽ എന്നിവർ അഭിനന്ദിച്ചു.