ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ നൂറാംദിവസം വീണ്ടും ആത്മഹത്യ. ഡല്‍ഹിഹരിയാന അതിര്‍ത്തിയായ തിക്രിയിലാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്.

‌ഹരിയാനയിലെ ഹിസ്സാര്‍ ജില്ലയില്‍ നിന്നുള്ള 49കാരനായ രാജ്ബീറാണ് സമരവേദിയ്ക്ക് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചത്.. ‌കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളാണ് തന്നെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് രാജ്ബീറിന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. തന്റെ അവസാന ആഗ്രഹമായി കണക്കിലെടുത്ത് നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും കത്തില്‍ പറയുന്നു.