ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബര ഇന്ത്യ ആധികാരികമായി തന്നെ സ്വന്തമാക്കിയെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ടീം അവരാണെന്ന് ഉറപ്പിക്കാന്‍ വരട്ടെ എന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. നാല് ടെസ്റ്റുകളുടെ പരമ്ബര 3-1നായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ ശേഷമായിരുന്നു ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്.
പരമ്ബര വിജയത്തോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടിയിരുന്നു. കൂടാതെ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാനും ഇന്ത്യയ്ക്കായി.
ഈ പരമ്ബരയില്‍ ഇംഗ്ലണ്ടിനേക്കാള്‍ ഒരുപാട് മികച്ച ടീമായിരുന്നു ഇന്ത്യ. അവസാന മൂന്ന് ടെസ്റ്റുകളില്‍ അവര്‍ ഇംഗ്ലണ്ടിനെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു വിട്ടു. ഇനി ഇംഗ്ലണ്ടിലും പരമ്ബര വിജയിക്കാനായാല്‍ ഒരു സംശയം വേണ്ട ഈ യുഗത്തിലെ ഏറ്റവും മികച്ച ടീം ഇന്ത്യ തന്നെയാണെന്നു സംശയമില്ലാതെ പറയാം. വോണ്‍ ട്വിറ്ററില്‍ കുറിച്ചു.