തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തിയ എസ് ഐക്കെതിരെ കേസ്.
പോലീസ് ആസ്ഥാനത്തെ ജനമൈത്രി ഓഫീസിലെ ആംഡ് പോലീസ് എസ്.ഐ. ജേക്കബ് സൈമണിനെതിരേയാണ് പോലീസ് കേസെടുത്തത്.
ജേക്കബ് സൈമണ്‍ ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ ആള്‍മാറാട്ടം നടത്തിയെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ജേക്കബ് സൈമണ്‍ ആള്‍മാറാട്ടം നടത്തുന്നതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം ജേക്കബ് സൈമണിനെ നിരീക്ഷിച്ചുവരികയായിരുന്നു.
ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഡിവൈ.എസ്.പി.യുടെ യൂണിഫോമും ഡി.ജി.പി. ഉള്‍പ്പെടെയുള്ളവരുടെ പേരിലുള്ള വ്യാജ ലെറ്റര്‍ പാഡുകളും പിടിച്ചെടുത്തു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.