യു.എ.ഇയില്‍ ഹലാല്‍ ഭക്ഷണം തിരച്ചറിയാന്‍ ശാസ്ത്രീയ പരിശോധന സംവിധാനം.ഉല്‍പന്നങ്ങളില്‍ പന്നിയിറച്ചിയുടെ ഡി.എന്‍.എ അടങ്ങിയിട്ടുണ്ടോ എന്നു കണ്ടെത്താനാണ് പരിശോധന. അബുദബയിലാണ് ഡി.എന്‍.എ സാങ്കേതികവിദ്യയിലുള്ള പരിശോധന നടത്തുക. മൃഗങ്ങളുടെ പ്രോട്ടീനും മാംസവും ഉപയോഗിച്ച്‌ വിവിധ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്. സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ മറഞ്ഞിരിക്കുന്ന മാംസ സാന്നിധ്യം തിരിച്ചറിയുക എന്നതും പ്രയാസമാണ്.

ഇത്തരം ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ പരിശോധിക്കാനാണ് അബൂദബി അമാന്‍ ലാബ് പരിശോധനക്കാനയി ആര്‍.ടിപി.സി.ആര്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്. പൊതുസ്വകാര്യ മേഖലയിലെ ഇടപാടുകാരില്‍ നിന്നുള്ള ഭക്ഷ്യ സാമ്പിളുകളില്‍ പന്നിയിറച്ചി ഡി.എന്‍.എ കണ്ടെത്താന്‍ ഈ സാങ്കേതികവിദ്യ സഹായിക്കും. ജനിതകമാറ്റം വരുത്തിയ ജീവിയുടെ സാന്നിധ്യം മികച്ച ഡി.എന്‍.എ പി.സി.ആര്‍ പരിശോധനയിലൂടെ കണ്ടെത്താനാകും.