ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രിക്കുും മൂന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും പങ്കെന്ന സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ പ്രതികരണവുമായി മന്ത്രി കെ.ടി.ജലീല്‍ രംഗത്ത്. കേന്ദ്ര ഏജന്‍സികള്‍ എന്തൊക്കെ ഉമ്മാക്കി കാണിച്ചു.

മൂന്ന്​ അന്വേഷണ ഏജന്‍സികളല്ലെ വട്ടമിട്ട്​ പറന്നത്​. എന്നിട്ട്​ അവസാനം എന്‍റെ രോമത്തില്‍ പോലും തൊടാന്‍ അവര്‍ക്ക്​ പറ്റിയോ. സമാനമായ അവസ്ഥ തന്നെയായിരിക്കും ഈ കാര്യത്തിലും മറ്റെല്ലാ കാര്യത്തിലുമുണ്ടാവുകയെന്നും ജലീല്‍ മാധ്യമങ്ങളോട്​ പറഞ്ഞു.