നിക്കരാഗ്വ, ഗയാന, ജമൈക്ക തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്‌സിനുമായുള്ള വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. വാക്‌സിന്‍ മൈത്രി എന്ന വാക്‌സിന്‍ ദാന പദ്ധതിയുടെ ഭാഗമായാണ് വാക്‌സിന്‍ കയറ്റിയയക്കുന്നത്. വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് ഇക്കാര്യം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്.
ഘാന, റുവാണ്ട, സെനഗല്‍, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗൊ, കോട്ടെ ഡയോവര്‍ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ വ്യാഴാഴ്ച കയറ്റിയയച്ചിരുന്നു.

വാക്‌സിന്‍ മൈത്രി എന്ന പേരില്‍ ദരിദ്രരാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റിയയക്കാനുള്ള ഇന്ത്യയുടെ നീക്കം ആഗോളതലത്തില്‍ തന്നെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇതേ പദ്ധതിയുടെ പേരില്‍ മറ്റ് അതിര്‍ത്തി രാജ്യങ്ങളിലേക്കും ഇന്ത്യ വാക്‌സിന്‍ കയറ്റിയയച്ചിരുന്നു.