മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജോഷിയും സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം “പാപ്പന്റെ” ഷൂട്ടിംഗിന് കാഞ്ഞിരപ്പള്ളിയില്‍
തുടക്കമായി.സൂപ്പര്‍ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷമുള്ള ജോഷിയുടെ ചിത്രമാണ് “പാപ്പന്‍”. എബ്രഹാം മാത്യു ഈപ്പന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്.

ചിത്രത്തിന്റെ പൂജയും സ്വിച്ച്‌ ഓണ്‍ കര്‍മ്മവും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കത്തിഡ്രലില്‍ വച്ചു നടന്നു. പ്രൊഡ്യൂസര്‍ മാരിലൊരാളായ ഷരീഫ് മുഹമ്മദ് ആദ്യ സീനിന് ക്ലാപ് അടിച്ചു.
സെന്റ് ഡോമിനിക്സ് കത്തിഡ്രലിലെ ഫാദര്‍ ബോബി അലക്സ്‌ മണ്ണപ്ലാക്കല്‍
സ്വിച്ച്‌ ഓണ്‍ ചെയ്തു. ഗോകുല്‍ സുരേഷ്, കനിഹ, നീത പിള്ള, പ്രൊഡ്യൂസര്‍ ഡേവിഡ് കാച്ചപ്പിള്ളി,പ്രൊഡ്യൂസറും നടനുമായ അരുണ്‍ ഘോഷ്, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ സണ്ണിവെയിന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്,കനിഹ, ചന്ദുനാഥ്‌,വിജയരാഘവന്‍,ടിനി ടോം,ഷമ്മി തിലകന്‍,തുടങ്ങി വമ്ബന്‍ താര നിരയാണ് അണിനിരക്കുന്നത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ക്യൂബ്സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും കെയര്‍ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി,എഡിറ്റര്‍ ശ്യാം ശശിധരന്‍,സംഗീതം ജേക്സ് ബിജോയ്‌,
സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ ,ആര്‍ട്ട് നിമേഷ് എം താനൂര്‍ .മേക്കപ്പ് റോണെക്സ് സേവ്യര്‍.
കോസ്റ്റ്യൂം പ്രവീണ്‍ വര്‍മ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍ , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സിബി ജോസ് ചാലിശ്ശേരി, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്‍ ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്, പി ആര്‍. ഒ മഞ്ജു ഗോപിനാഥ്.
ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേര്‍ന്നാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.