ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചു.

സുശാന്തിന്റെ മുന്‍ കാമുകി റിയ ചക്രബര്‍ത്തി,സഹോദരന്‍ ഷോവിക് ചക്രബര്‍ത്തി, മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍‌ഡ, വീട്ടുജോലിക്കാരന്‍ ദിപേഷ് സാവന്ത് എന്നിവര്‍ ഉള്‍പ്പടെ 33 പേരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 33 പേരില്‍ 5 പേര് ഒളിവിലാണ്. മയക്കുമരുന്ന് ഉപയോഗിച്ചതിന് അറസ്റ്റിലായ റിയ ചക്രബര്‍ത്തിക്ക് ഒക്ടോബര്‍ 7 ന് ജാമ്യം ലഭിച്ചിരുന്നു.

കേസില്‍ റിയയുടെ സഹോദരനെ അറസ്റ്റ് ചെയ്യുകയും മൂന്ന് മാസത്തിന് ശേഷം ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ജൂണ്‍ 14 നാണ് സുശാന്തിനെ മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.