കൊച്ചി: സാമൂഹിക മാധ്യമങ്ങളില്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തി യാക്കോബായ വിശ്വാസികള്‍. മലങ്കര ജനതാ പാര്‍ട്ടി എന്നപേരിലാണ് പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പറയുന്നു. പാര്‍ട്ടിയുടെ പേരില്‍ ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. അവകാശം നഷ്ടപ്പെട്ടവര്‍ക്ക് സംരക്ഷണവും നിയമക്കുരുക്കില്‍ അകപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും നൂറ്റാണ്ടുപിന്നിട്ട സഭാതര്‍ക്കത്തിന് അറുതിയും പ്രഖ്യാപിക്കുന്നതാണ് മലങ്കര ജനതാ പാര്‍ട്ടിയുടെ മാനിഫെസ്റ്റോ.
എന്നാല്‍, പാര്‍ട്ടി പ്രഖ്യാപനം സഭയുടെ തീരുമാനമല്ലെന്ന് സഭാ സെക്രട്ടറി പീറ്റര്‍ കെ. ഏല്യാസ് പറഞ്ഞു.